അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Thursday, September 30, 2010

ജൈവവൈവിധ്യ ചിത്രരചനാ മത്സരം











ജൈവവൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി അഴീക്കോട് ഹൈസ്ക്കൂളില്‍ ചിത്രരചനാ മത്സരം നടന്നു.

Tuesday, September 21, 2010

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷം


സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷം
      അഴീക്കോട് ഹൈസ്ക്കൂളില്‍ ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെചേര്‍ന്ന സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്സ് കെ ടി വിമലകുമാരി സ്വതന്ത്ര സോഫ്റ്റ് വെയര്‍ സന്ദേശം നല്കി. സ്കൂള്‍ സ്റ്റുഡന്റ് ഐ ടി കോര്‍ഡിനേറ്റര്‍ സി വരുണിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രതിജ്ഞയെടുത്തു.
എതു തരത്തിലുള്ള വിജ്ഞാനത്തിന്റെയും കുത്തകവല്കരണത്തിനെതിരെയും അറിവിന്റെ പങ്കുവെക്കലിനു വേണ്ടിയും നിലകൊള്ളുമെന്നും കുട്ടികള്‍ പ്രതിജ്ഞയെടുത്തു. രാവിലെ 10 മണി മുതല്‍ നടന്ന ഹാര്‍ഡ് വെയര്‍ പ്രദര്‍ശനം കുട്ടികള്‍ക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു. റാം, ഹാര്‍ഡ് ഡിസ്ക് , മൈക്രോ പ്രൊസസ്സര്‍ തുടങ്ങി ടെക്സ്റ്റ് പുസ്തകങ്ങളില്‍ മാത്രം പരിചയിച്ച കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ കണ്ടും തൊട്ടും അറിയാനായത് കുട്ടികളില്‍ കൗതുകമുണര്‍ത്തി. തങ്ങളുടെ കൂട്ടുകാര്‍ തന്നെ കമ്പ്യൂട്ടര്‍ വിദഗ്ധരായി വിവിധ ഭാഗങ്ങളെ കുറിച്ച് വിശദീകരണം നല്കിയപ്പോള്‍ അവര്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ പരിചയപ്പെട്ട വിവിധ സോഫ്റ്റ് വെയറുകളോടൊപ്പം ഹാര്‍ഡ് വെയറുകളും അവരുടെ കൂട്ടുകാരാകുകയായിരുന്നു.
ഉച്ചക്ക് 2 മണിക്ക് ഐ ടി ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ ഹെഡ്മിസ്ട്രസ്സ് കെ ടി വിമലകുമാരി പ്രകാശനം ചെയ്തു. ചടങ്ങില്‍ വി കെ പ്രസീത അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സൂസമ്മ ജോസഫ് ,പി എം കൃഷ്ണപ്രഭ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിവേദ് കെ വി,നിവേദ് ഡി,വരുണ്‍ സി,മഞ്ജുനാഥ് കെ പി,സായൂജ് എസ് എന്നിവരാണ് ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍.. www.azhikodehs100.blogspot.com ആണ് സ്ക്കൂള്‍ ബ്ലോഗ് വിലാസം.
തുടര്‍ന്ന് ഐ ടി ക്വിസ് മത്സരം നടന്നു. മിഥുന്‍ പി, നിവേദ് കെ വി എന്നിവര്‍ മത്സരത്തില്‍ വിജയികളായി.

Monday, September 20, 2010

'Free software' ദിനാചരണം

'Free software' ദിനാചരണത്തോടനുബന്ധിച്ചു പ്രതിജ്ഞേ School student it cordinator  വരുണ്‍.സി സ്കുള്‍ അസംബ്ലിയില്‍ ചൊല്ലി കൊടുക്കുന്നു
'എന്റെ മരം' പദ്ധതിയുടെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തില്‍ യു.പിവിഭാഗത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മിഥുന്‍.പി.പി
'എന്റെ മരം' പദ്ധതിയുടെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തില്‍ ജില്ലാ തലത്തില്‍ മൂന്നാം സ്ഥാനം നേടിയഅനുപമ.കെ

Friday, September 17, 2010

സ്ക്കൂളിനെക്കുറിച്ച്

കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് പഞ്ചായത്തിലെ വന്‍കുളത്തുവയലില്‍ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂള്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളില്‍ ഒന്നാണ്1950-ല്‍ സ്കൂളിന്റെ ആദ്യ ഡയരക്ടര്‍മാരില്‍ ഒരാളായ ശ്രീ. സി. എം. ഗോപാലന്‍ നമ്പ്യാരുടെ ഉടമസ്ഥതയില്‍ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടര്‍മാരില്‍ ഒരാളായ ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നല്‍കിയ സ്ഥലത്ത് വന്‍കുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.


1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ശ്രീമാന്‍മാര്‍ എ.കെ.നായര്‍, കെ.കണ്ണന്‍, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാര്‍, പി.കെ.അബ്ദുള്ള, സി.ശങ്കരന്‍, പി.വി.ബാലകൃഷ്ണന്‍ നായര്‍, കെ.പി.കുമാരന്‍, കെ.അച്യുതന്‍ നായര്‍, സി.എം.ഗോപാലന്‍ നമ്പ്യാര്‍, ഇ.നാരാണന്‍ നായര്‍ എന്നിവര്‍ സ്ഥാപക ഡയരക്ടര്‍മാരായിരുന്നു.

സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.അച്യുതന്‍ നായരും രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമന്‍ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളില്‍ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി കെ.ടി.വിമല കുമാരി ടീച്ചര്. രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് ശ്രീ. കെ.വി.അശോകനുമാണ്. കണ്ണൂര്‍ ജില്ലയിലെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലൊന്നാണിത്.

വളരെ വിശാലമായ ലൈബ്രറിയും സയന്‍സ് ലാബും കമ്പ്യുട്ടര്‍ ലാബും അഴീക്കോട് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയില്‍ ഓഡിയോ വിഷ്വല്‍ മുറിയും ഒരുക്കിയിട്ടുണ്ട്.

ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.
ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന് കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.