അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Sunday, October 17, 2010

ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവര്‍ത്തിപരിചയ-ഐ ടി മേള

 
പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവര്‍ത്തിപരിചയ-ഐ ടി മേള നവമ്പര്‍ 26,27 തീയ്യതികളില്‍ അഴീക്കോട് ഹൈ സ്കൂളില്‍ വെച്ചു നടക്കും. പാപ്പിനിശ്ശേരി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 2000- ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേള ഗംഭീരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മേളയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു.

കായിക മേള 2010-'11


അഴീക്കോട് ഹൈ സ്കൂള്‍ കായിക മേള 2010-'11ഒക്റ്റോബര്‍ 18,19,20 തീയ്യതികളില്‍.
അഴീക്കോട് ഹൈ സ്കൂള്‍ കായിക മേളയുടെ ഭാഗമായുള്ള Jump, throw ഐറ്റങ്ങള്‍ ഒക്റ്റോ. 18 നും ട്രാക്ക് ഇനങ്ങള്‍ 19,20 തീയ്യതികളിലും അഴീക്കോട് വന്‍കുളത്തു വയല്‍ മിനി സ്റ്റേഡിയത്തില്‍ വെച്ചു നടക്കുന്നതാണ്.

ഗണിതശാസ്ത്ര ക്വിസ് മത്സരം


പാപ്പിനിശ്ശേരി ഉപജില്ലാ തലത്തില്‍ നടന്ന ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ അഴീക്കോട് ഹൈ സ്കൂള്‍ 10ാം തരം വിദ്യാര്‍ത്ഥി വിഷ്ണുദേവ് ഒന്നാം സ്ഥാനം നേടി.

ഭാസ്ക്കരാചാര്യ Paper Presentation


കണ്ണൂര്‍ ജില്ലാ ഗണിതശാസ്ത്ര അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ "പൂര്‍ണ്ണ വര്‍ഗ്ഗങ്ങള്‍" എന്ന വിഷയത്തില്‍ പാപ്പിനിശ്ശേരി ഉപജില്ലാ തലത്തില്‍ നടന്ന ഭാസ്ക്കരാചാര്യ Paper Presentation ല്‍ അഴീക്കോട് ഹൈ സ്കൂള്‍ 8ാം തരം വിദ്യാര്‍ത്ഥിനി മേധ എ ഒന്നാം സ്ഥാനം നേടി.