അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Tuesday, September 21, 2010

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷം


സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാഘോഷം
      അഴീക്കോട് ഹൈസ്ക്കൂളില്‍ ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെചേര്‍ന്ന സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്സ് കെ ടി വിമലകുമാരി സ്വതന്ത്ര സോഫ്റ്റ് വെയര്‍ സന്ദേശം നല്കി. സ്കൂള്‍ സ്റ്റുഡന്റ് ഐ ടി കോര്‍ഡിനേറ്റര്‍ സി വരുണിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രതിജ്ഞയെടുത്തു.
എതു തരത്തിലുള്ള വിജ്ഞാനത്തിന്റെയും കുത്തകവല്കരണത്തിനെതിരെയും അറിവിന്റെ പങ്കുവെക്കലിനു വേണ്ടിയും നിലകൊള്ളുമെന്നും കുട്ടികള്‍ പ്രതിജ്ഞയെടുത്തു. രാവിലെ 10 മണി മുതല്‍ നടന്ന ഹാര്‍ഡ് വെയര്‍ പ്രദര്‍ശനം കുട്ടികള്‍ക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു. റാം, ഹാര്‍ഡ് ഡിസ്ക് , മൈക്രോ പ്രൊസസ്സര്‍ തുടങ്ങി ടെക്സ്റ്റ് പുസ്തകങ്ങളില്‍ മാത്രം പരിചയിച്ച കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ കണ്ടും തൊട്ടും അറിയാനായത് കുട്ടികളില്‍ കൗതുകമുണര്‍ത്തി. തങ്ങളുടെ കൂട്ടുകാര്‍ തന്നെ കമ്പ്യൂട്ടര്‍ വിദഗ്ധരായി വിവിധ ഭാഗങ്ങളെ കുറിച്ച് വിശദീകരണം നല്കിയപ്പോള്‍ അവര്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ പരിചയപ്പെട്ട വിവിധ സോഫ്റ്റ് വെയറുകളോടൊപ്പം ഹാര്‍ഡ് വെയറുകളും അവരുടെ കൂട്ടുകാരാകുകയായിരുന്നു.
ഉച്ചക്ക് 2 മണിക്ക് ഐ ടി ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ ഹെഡ്മിസ്ട്രസ്സ് കെ ടി വിമലകുമാരി പ്രകാശനം ചെയ്തു. ചടങ്ങില്‍ വി കെ പ്രസീത അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സൂസമ്മ ജോസഫ് ,പി എം കൃഷ്ണപ്രഭ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിവേദ് കെ വി,നിവേദ് ഡി,വരുണ്‍ സി,മഞ്ജുനാഥ് കെ പി,സായൂജ് എസ് എന്നിവരാണ് ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍.. www.azhikodehs100.blogspot.com ആണ് സ്ക്കൂള്‍ ബ്ലോഗ് വിലാസം.
തുടര്‍ന്ന് ഐ ടി ക്വിസ് മത്സരം നടന്നു. മിഥുന്‍ പി, നിവേദ് കെ വി എന്നിവര്‍ മത്സരത്തില്‍ വിജയികളായി.