അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Sunday, October 17, 2010

ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവര്‍ത്തിപരിചയ-ഐ ടി മേള

 
പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവര്‍ത്തിപരിചയ-ഐ ടി മേള നവമ്പര്‍ 26,27 തീയ്യതികളില്‍ അഴീക്കോട് ഹൈ സ്കൂളില്‍ വെച്ചു നടക്കും. പാപ്പിനിശ്ശേരി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 2000- ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേള ഗംഭീരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മേളയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു.

കായിക മേള 2010-'11


അഴീക്കോട് ഹൈ സ്കൂള്‍ കായിക മേള 2010-'11ഒക്റ്റോബര്‍ 18,19,20 തീയ്യതികളില്‍.
അഴീക്കോട് ഹൈ സ്കൂള്‍ കായിക മേളയുടെ ഭാഗമായുള്ള Jump, throw ഐറ്റങ്ങള്‍ ഒക്റ്റോ. 18 നും ട്രാക്ക് ഇനങ്ങള്‍ 19,20 തീയ്യതികളിലും അഴീക്കോട് വന്‍കുളത്തു വയല്‍ മിനി സ്റ്റേഡിയത്തില്‍ വെച്ചു നടക്കുന്നതാണ്.

ഗണിതശാസ്ത്ര ക്വിസ് മത്സരം


പാപ്പിനിശ്ശേരി ഉപജില്ലാ തലത്തില്‍ നടന്ന ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ അഴീക്കോട് ഹൈ സ്കൂള്‍ 10ാം തരം വിദ്യാര്‍ത്ഥി വിഷ്ണുദേവ് ഒന്നാം സ്ഥാനം നേടി.

ഭാസ്ക്കരാചാര്യ Paper Presentation


കണ്ണൂര്‍ ജില്ലാ ഗണിതശാസ്ത്ര അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ "പൂര്‍ണ്ണ വര്‍ഗ്ഗങ്ങള്‍" എന്ന വിഷയത്തില്‍ പാപ്പിനിശ്ശേരി ഉപജില്ലാ തലത്തില്‍ നടന്ന ഭാസ്ക്കരാചാര്യ Paper Presentation ല്‍ അഴീക്കോട് ഹൈ സ്കൂള്‍ 8ാം തരം വിദ്യാര്‍ത്ഥിനി മേധ എ ഒന്നാം സ്ഥാനം നേടി.

Thursday, October 7, 2010

അഴീക്കോട് ഹൈസ്കൂള്‍ സ്കൂള്‍ കലോത്സവം ആരംഭിച്ചു.



അഴീക്കോട് ഹൈസ്കൂള്‍ 2010-2011 അധ്യയനവര്‍ഷത്തെ സ്കൂള്‍ കലോത്സവം ആരംഭിച്ചു.പ്രശസ്ത സിനിമാ സംവിധായകന്‍ മധു കൈതപ്രം 7/10/2010 വ്യാഴാഴ്ച കാലത്ത് 9.30 ന് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.ചടങ്ങില്‍ പ്രധാനഅധ്യാപിക ശ്രീമതി കെ.ടി വിമലകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം
കമ്മിറ്റി കണ്‍വീനര്‍ ശ്രീ.പി.എസ് നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.സൂസമ്മ ടീച്ചര്‍ ആശംസയര്‍പ്പിച്ചു.ശ്രീ.കുഞ്ഞംസു മാസ്റ്റര്‍ നന്ദി പ്രകാശനം നടത്തി.ചടങ്ങിനുശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.